11 പേർക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
1451558
Sunday, September 8, 2024 4:55 AM IST
കോഴിക്കോട്: മഞ്ഞപ്പിത്തം വ്യാപിക്കുന്ന കോഴിക്കോട് കൊമ്മേരിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ട് പോകുന്നതിനിടെ 11 പേർക്കുകൂടി രോഗം സ്ഥിരികരിച്ചു. രോഗബാധിതരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആകെ 39 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കോർപ്പറേഷൻ ആരോഗ്യവിഭാഗം ഇന്ന് പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. ഇതിന്റെ പരിശോധന ഫലവും ഉടൻ പുറത്ത് വരും.പൊതുകിണറിലെ വെള്ളത്തിൽ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ രോഗത്തിന്റെ ഉറവിടം കണ്ടെത്തിട്ടില്ല.