ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കാ​ൻ ക​ഠി​ന ശ്ര​മ​വു​മാ​യി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത്
Saturday, July 27, 2024 4:57 AM IST
പേ​രാ​മ്പ്ര: ടൂ​റി​സം വി​ക​സ​ന രം​ഗ​ത്ത് അ​സാ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ൾ തു​ട​ർ പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ സാ​ധ്യ​മാ​ക്കാ​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ലും. നാ​ല് വ​ർ​ഷം മു​മ്പാ​ണ് കു​റ്റ്യാ​ടി പു​ഴ​യി​ല്‍ ജാ​ന​കി​ക്കാ​ടി​നു സ​മീ​പ​ത്തു​ള്ള മീ​ന്‍​തു​ള്ളി​പാ​റ​യി​ല്‍ അ​ന്താ​രാ​ഷ്ട്ര ക​യാ​ക്കിം​ഗ് മ​ത്സ​രം ന​ട​ന്ന​ത്.

പി​ന്നീ​ട് ഇ​വി​ടെ വി​വി​ധ ത​ട​സ​ങ്ങ​ൾ കാ​ര​ണം മ​ത്സ​രം ന​ട​ന്നി​ല്ല. ഇ​ക്കു​റി കോ​ട​ഞ്ചേ​രി​ക്കൊ​പ്പം ച​ക്കി​ട്ട​പാ​റ​യി​ലും ക​യാ​ക്കിം​ഗ് ന​ട​ത്താ​ൻ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ഏ​ക​ദി​ന ക​യാ​ക്കിം​ഗ് മ​ത്സ​രം ഇ​വി​ടെ ന​ട​ന്നു.


വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് കാ​ണി​ക​ളാ​യി എ​ത്തി​യ​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ലും മീ​ൻ​തു​ള്ളി​പ്പാ​റ പു​ഴ​ഭാ​ഗം ക​യാ​ക്കിം​ഗ് മ​ത്സ​ര വേ​ദി​യാ​കും. ഇ​തി​നു മു​ന്നോ​ടി​യാ​യി സ്ഥി​ര പ​വ​ലി​യ​ൻ അ​ട​ക്കം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

2012ല്‍ ​ര​ണ്ട് വി​ദേ​ശ ക​യാ​ക്ക​ര്‍​മാ​രാ​ണ് ഫ്രീ ​സ്റ്റൈ​ല്‍ മ​ത്സ​ര​ത്തി​ന് യോ​ജി​ച്ച മ​ല​ബാ​റി​ലെ ഏ​ക സ്ഥ​ലം മീ​ന്‍​തു​ള്ളി​പാ​റ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ​ൻ സ്വീ​ക​ര​ണ​മാ​ണ് ഇ​ക്കു​റി ക​യാ​ക്ക​ർ​മാ​ർ​ക്ക് ച​ക്കി​ട്ട​പാ​റ ഒ​രു​ക്കി​യ​ത്.