കോ​ഴി മാ​ലി​ന്യ വാ​ഹ​ന​ത്തി​ൽ ശീ​തീ​ക​ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Saturday, July 27, 2024 4:57 AM IST
കൂ​രാ​ച്ചു​ണ്ട്: അ​ങ്ങാ​ടി​യി​ലെ കോ​ഴി​യി​റ​ച്ചി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള കോ​ഴി മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ എ​ത്തു​ന്ന വാ​ഹ​ന​ത്തി​ൽ ശീ​തീ​ക​ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നാ​യി അ​ങ്ങാ​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ഴും ക​ട​ക​ളി​ൽ നി​ന്നും മാ​ലി​ന്യം എ​ടു​ക്കു​മ്പോ​ഴും അ​സ​ഹ​നീ​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​തേ സ​മ​യം കോ​ഴി മാ​ലി​ന്യം ശേ​ഖ​രി​ക്കു​വാ​ൻ വാ​ഹ​നം എ​ത്തി​യി​ല്ലെ​ങ്കി​ൽ സ്ഥി​തി വ​ഷ​ളാ​കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


ടി.​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. പ്രേ​മ​ൻ, പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, ജോ​യി പ​ന​യ്ക്ക​വ​യ​ൽ, പി.​ടി. തോ​മ​സ്, കു​ട്ട്യാ​ലി കു​നി​യി​ൽ, ഗോ​പി​നാ​ഥ​ൻ, വി​നു മ്ലാ​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.