സ്കൂ​ട്ട​റി​ടി​ച്ച് വീ​ഴ്ത്തി നി​ർ​ത്താ​തെ​പോ​യ വാ​ൻ ക​സ്റ്റ​ഡി​യി​ൽ
Saturday, July 27, 2024 4:57 AM IST
നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ൽ സ്കൂ​ട്ട​റി​ടി​ച്ച് വീ​ഴ്ത്തി നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യ പി​ക്ക​പ്പ് വാ​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ജൂ​ലൈ ഒ​ന്നി​നാ​ണ് നാ​ദാ​പു​രം-​ത​ല​ശേ​രി സം​സ്ഥാ​ന പാ​ത​യി​ൽ മൊ​താ​ക്ക​ര​ക്ക് സ​മീ​പം അ​ധ്യാ​പി​ക സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് അ​ധ്യാ​പി​ക​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.


വാ​ൻ നി​ർ​ത്താ​തെ ഓ​ടി​ച്ച് പോ​വു​ക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ത​ല​ശേ​രി​യി​ലെ ക​ട​ക​ളി​ലേ​ക്ക് വാ​ഴ​ക്കു​ല​ക​ളു​മാ​യി എ​ത്തി​യ​താ​യി​രു​ന്നു വാ​ൻ.

100ലേ​റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.