കാ​ട്ടു​പ​ന്നി​യെ ത​ട​യു​ന്ന​തി​ന് സ്ഥാ​പി​ച്ച വേ​ലി ത​ക​ർ​ത്തു; ന​ട​പ​ടി​യെ​ടു​ക്ക​ണമെന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Friday, July 26, 2024 4:47 AM IST
കോ​ട​ഞ്ചേ​രി: കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ത​ട​യു​ന്ന​തി​ന് സ്ഥാ​പി​ച്ച വേ​ലി രാ​ത്രി​യു​ടെ മ​റ​വി​ൽ ത​ക​ർ​ത്ത സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കെ​തി​രേ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​ദി​വ​സം പ്ര​വാ​സി​യാ​യ പു​തു​ക്കാ​ട്ടി​ൽ റോ​യി​യു​ടെ ഉ​ട​മ​സ്ഥ​യി​ലു​ള്ള സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച വേ​ലി​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്ത​ത്.


ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു അ​വ​ണ്ണൂ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ബു മ​ന​യി​ൽ, ലൈ​ജു അ​രീ​പ്പ​റ​മ്പി​ൽ, രാ​ജേ​ഷ് കു​ന്ന​ത്ത്, ഷി​ന്‍റോ കു​ന്ന​പ്പ​ള്ളി, സ​ണ്ണി വ​ലി​യ​മ​റ്റം തു​ട​ങ്ങി​യ​വ​ർ കൃ​ഷി​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കോ​ട​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.