ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്നു : പ്ര​തീ​ക്ഷ​യു​ടെ വ​ല​യു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ലേ​ക്ക്
Friday, July 26, 2024 4:47 AM IST
കോ​ഴി​ക്കോ​ട്: ട്രോ​ളിം​ഗ് നി​രോ​ധ​നം 31ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ ബോ​ട്ടു​ക​ൾ ക​ട​ലി​ലി​റ​ക്കു​ന്ന​തി​നാ​യി മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​ക്ക​മാ​രം​ഭി​ച്ചു.

ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് ബോ​ട്ടു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യും വ​ല​ക​ളും മ​റ്റും പു​തു​ക്കി​യും കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്തും ഭൂ​രി​ഭാ​ഗം ബോ​ട്ടു​ക​ളു​ടെ​യും ത​യാ​റെ​ടു​പ്പു​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്‌ നീ​ങ്ങു​ക​യാ​ണ്.ഇ​ന്ധ​നം ശേ​ഖ​രി​ച്ചു തു​ട​ങ്ങു​ന്ന​തി​നാ​യി തു​റ​മു​ഖ​ങ്ങ​ളി​ലെ ഡീ​സ​ൽ ബ​ങ്കു​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി.

അ​വ​ശേ​ഷി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ബോ​ട്ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ധ​ന​വും ഐ​സും റേ​ഷ​നും ശേ​ഖ​രി​ച്ചു​തു​ട​ങ്ങും.

നീ​ണ്ട 52 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മീ​ൻ​പി​ടി​ത്ത​ത്തി​നി​റ​ങ്ങാ​നി​രി​ക്കെ ഇ​ത്ത​വ​ണ​യും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യേ​ക്കു​മെ​ന്ന ഭ​യ​പ്പാ​ടി​ലാ​ണ് മ​ത്സ്യ​മേ​ഖ​ല. ക​ഴി​ഞ്ഞ സീ​സ​ണി​ൽ വ​രു​മാ​നം ഏ​റ്റ​വും കു​റ​വാ​യി​രു​ന്നു.


ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യും ഫീ​സ് വ​ർ​ധ​ന​യും മ​ത്സ്യ​മേ​ഖ​ല​യെ അ​ല​ട്ടു​ന്നു​ണ്ട്. നി​രോ​ധ​ന കാ​ലം മ​ല​ബാ​ർ മേ​ഖ​ല​യി​ൽ പൂ​ർ​ണ​മാ​യും സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. അ​പ​ക​ട​ങ്ങ​ളും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ല്ല. ഫി​ഷ​റീ​സ് -മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മാ​യി ന​ട​പ്പാ​ക്കാ​നാ​യി.

ഇ​തി​ന്‍റെ ഫ​ല​മാ​യി 125 ഓ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന്‌ ര​ക്ഷി​ക്കാ​നാ​യ​താ​യി ഫി​ഷ​റീ​സ് ജോ. ​ഡ​യ​റ​ക്ട​ർ ബി.​കെ. സു​ധീ​ർ കി​ഷ​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ബേ​പ്പൂ​ർ, പു​തി​യാ​പ്പ, കൊ​യി​ലാ​ണ്ടി, ചോ​മ്പാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചെ​റു​തും വ​ലു​തു​മാ​യ ര​ജി​സ്റ്റ​ർ ചെ​യ്ത 1250 ഓ​ളം ബോ​ട്ടു​ക​ളാ​ണു​ള്ള​ത്. ഇ​വ​യി​ൽ 650 എ​ണ്ണ​വും ബേ​പ്പൂ​രി​ലാ​ണ്. മു​ന്നൂ​റി​ലേ​റെ പു​തി​യാ​പ്പ​യി​ലു​മു​ണ്ട്. കൊ​യി​ലാ​ണ്ടി​യും ചോ​മ്പാ​ലും പ്ര​ധാ​ന​മാ​യും ചെ​റു ബോ​ട്ടു​ക​ളാ​ണു​ള്ള​ത്.