ആ​രോ​ഗ്യ​വ​കു​പ്പ് ഭ​ക്ഷ​ണ ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Friday, July 26, 2024 4:47 AM IST
കൂ​രാ​ച്ചു​ണ്ട്: ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​രാ​ച്ചു​ണ്ട് ടൗ​ൺ ക​ല്ലാ​നോ​ട്, ക​രി​യാ​ത്തും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭ​ക്ഷ​ണ ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.

കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ എ.​സി. അ​ര​വി​ന്ദ​ൻ, ജെ​എ​ച്ച്ഐ​മാ​രാ​യ ജോ​ൺ​സ​ൺ ജോ​സ​ഫ്, കെ.​സി. ജ​യേ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രാ​യ ജി​ധി​ൻ, കൃ​ഷ്ണ പ്ര​സാ​ദ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.


ഹെ​ൽ​ത്ത് കാ​ർ​ഡ്, കു​ടി​വെ​ള്ള പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്‌ എ​ന്നി​വ ഇ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ അ​റി​യി​ച്ചു.