യു​വ​ജ​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: അ​പു ജോ​ൺ ജോ​സ​ഫ്
Friday, July 26, 2024 4:47 AM IST
കോ​ഴി​ക്കോ​ട്: യു​വ​ജ​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗ​വും കേ​ര​ളാ ഐ​ടി ആ​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ അ​പു ജോ​ൺ ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട് ബെ​ന്നി​സ് ചോ​യ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി. ക​ണ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മ​ല​ബാ​ർ മേ​ഖ​ല നേ​തൃ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന മ​ല​ബാ​ർ യു​വ​ജ​ന സം​ഗ​മം വി​ജ​യി​പ്പി​ക്കു​വാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് മു​ള്ള​ൻ​മ​ട, കെ.​എ. ആ​ന്‍റ​ണി, ജോ​ൺ ജോ​സ​ഫ്, പി.​എം. ജോ​ർ​ജ്, റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ, ജെ​റ്റോ ജോ​സ​ഫ്, മാ​ത്യു വ​ർ​ഗീ​സ്, ജോ​ബി ജോ​ൺ, ജോ​സ​ഫ് ക​ള​പ്പു​ര,


ജോ​ണി ചെ​ക്കി​ട്ട, രാ​ജീ​വ്‌ തോ​മ​സ്, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഷി​നോ​യ് അ​ട​ക്കാ​പ്പാ​റ, ക​രോ​ൾ കെ. ​ജോ​ൺ, കെ​എ​സ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ് ജോ​ർ​ജ് കു​ന്ന​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.