കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Friday, July 26, 2024 4:47 AM IST
നാ​ദാ​പു​രം: തൂ​ണേ​രി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. കാ​ർ യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വ്യാഴാഴ്ച്ച വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം​നാ​ദാ​പു​രം ഭാ​ഗ​ത്ത് നി​ന്ന് പെ​രി​ങ്ങ​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് ചി​റ്റാ​രി​പ​റ​മ്പ് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു.

തൂ​ണേ​രി ബാ​ല​വാ​ടി സ്റ്റോ​പ്പി​ന് സ​മീ​പ​ത്തെ ചാ​ല​പ്രം റോ​ഡി​ൽ നി​ന്ന് സം​സ്ഥാ​ന പാ​ത​യി​ലേ​ക്ക് വാ​ഹ​നം ഇ​റ​ക്കി​യ​തോ​ടെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വ​ല​ത് ഭാ​ഗ​ത്തെ റോ​ഡ​രി​കി​ലെ തോ​ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.


കാ​ർ ഓ​ടി​ച്ചി​രു​ന്ന സ്ത്രീ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റ​ങ്കി​ലും കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ കാ​റി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.