ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ മു​ക്കം അ​ഗ്നി​ര​ക്ഷാ സേ​ന ആ​ദ​രി​ച്ചു
Thursday, July 25, 2024 4:45 AM IST
മു​ക്കം: ഇ​രു​വ​ഞ്ഞി പു​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തി​യ സ്ത്രീ​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​വ​രെ മു​ക്കം അ​ഗ്നി​ര​ക്ഷാ​സേ​ന ആ​ദ​രി​ച്ചു.

സ്ത്രീ ​ഒ​ഴു​കി​പ്പോ​കു​ന്ന​തു ക​ണ്ട ഓ​ട്ടോ ഡ്രൈ​വ​ർ ദി​ലീ​പ്, യാ​ത്ര​ക്കാ​രി കോ​ടി​യേ​ങ്ങ​ൽ പ്രി​യ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​ക്കൊ​പ്പം പു​ഴ​യി​ൽ ഇ​റ​ങ്ങി പ്ര​വ​ർ​ത്തി​ച്ച ചൂ​ര​ക്കാ​ട് അ​ഫ്നാ​സ്, സ​ജീ​ർ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.


ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തൊ​ണ്ടി​മ്മ​ൽ സ്വ​ദേ​ശി താ​ഴ​ത്ത് വീ​ട്ടി​ൽ മാ​ധ​വി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ച​ട​ങ്ങി​ൽ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൽ ഗ​ഫൂ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ സി. ​മ​നോ​ജ്, ഫ​യ​ർ സ​ർ​വീ​സ് സേ​നാം​ഗ​ങ്ങ​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.