പൂ​വ​ത്തും​ചോ​ല-മ​ണ്ടോ​പ്പാ​റ റോ​ഡി​ൽ യാ​ത്ര ദു​ഷ്ക​രം
Thursday, July 25, 2024 4:45 AM IST
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് മൂ​ന്ന്, ഏ​ഴ് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പൂ​വ്വ​ത്തും​ചോ​ല - മ​ണ്ടോ​പ്പാ​റ കോ​ള​നി റോ​ഡി​ന്‍റെ ടാ​റിം​ഗ് ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​ര​മാ​യി. ആ​ദി​വാ​സി ഊ​രി​ലെ അ​ട​ക്കം ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്.

കൂ​ടാ​തെ ക​ക്ക​യം ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​വും മ​ണ്ടോ​പ്പാ​റ​യി​ൽ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. ഏ​ക​ദേ​ശം മു​ന്നൂ​റു മീ​റ്റ​ർ ദൂ​ര​മാ​ണ് പാ​ടെ ത​ക​ർ​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യ റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.