അ​നു​മ​തി​യി​ല്ലാ​തെ പ​ഞ്ചാ​യ​ത്തി​ന്‍റെ രേ​ഖ പ്ര​ച​രി​പ്പി​ച്ച​തി​ന് പ​രാ​തി ന​ൽ​കി
Thursday, July 25, 2024 4:45 AM IST
കൊ​ടി​യ​ത്തൂ​ർ: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ബി​ൽ ബു​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യോ ബ​ന്ധ​പ്പെ​ട്ട​വ​രു​ടേ​യോ അ​നു​മ​തി​യി​ല്ലാ​തെ ഫോ​ട്ടോ എ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു​വാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചെ​റു​വാ​ടി​യി​ലെ ഒ​രു വാ​ട്സാ​പ് ഗ്രൂ​പ്പി​ൽ പ​ഞ്ചാ​യ​ത്ത് എം​സി​എ​ഫ് ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ല​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പൂ​ർ​ണ​രൂ​പ​മ​ല്ലാ​ത്ത ഫോ​ട്ടോ​യും അ​ടി​ക്കു​റി​പ്പും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.


ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​ച​ര​ണ​വും ന​ട​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റ് പ​രാ​തി ന​ൽ​കി​യ​ത്.