വി​ളം​ബ​ര റാ​ലി ന​ട​ത്തി
Thursday, July 25, 2024 4:45 AM IST
കോ​ട​ഞ്ചേ​രി: 25 മു​ത​ൽ 28 വ​രെ കോ​ട​ഞ്ചേ​രി​യി​ലെ ചാ​ലി​പ്പു​ഴ​യി​ലും ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലും ച​ക്കി​ട്ട​പ്പാ​റ​യി​ലെ മീ​ൻ​തു​ള്ളി​പ്പാ​റ​യി​ലു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കിം​ഗി​ന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥം കോ​ട​ഞ്ചേ​രി​യി​ൽ വി​ളം​ബ​ര റാ​ലി സം​ഘ​ടി​പ്പി​ച്ചു.

കോ​ട​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ആ​രം​ഭി​ച്ച റാ​ലി കോ​ട​ഞ്ചേ​രി ടൗ​ണി​ൽ സ​മാ​പി​ച്ചു.


കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ണ്‍​സ​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബോ​സ് ജേ​ക്ക​ബ്, കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി സി​ഇ​ഒ ബി​നു കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.