കു​ട്ടി​ക​ളു​ടെ നേ​ത്ര സം​ര​ക്ഷ​ണ​ത്തി​ന് ക്ലി​യ​ർ സൈ​റ്റ് പ​ദ്ധ​തി​യു​മാ​യി ആ​സ്റ്റ​ർ വോ​ള​ണ്ടി​യേ​ഴ്സ്
Thursday, July 25, 2024 4:45 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ പ​ദ്ധ​തി​യു​മാ​യി ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത്കെ​യ​റി​ന്‍റെ സി​എ​സ്ആ​ർ സം​രം​ഭ​മാ​യ ആ​സ്റ്റ​ർ വോ​ള​ണ്ടി​യേ​ഴ്സാ​യ "ക്ലി​യ​ർ സൈ​റ്റ്’ എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി.

ആ​സ്റ്റീ​രി​യ​ൻ യു​ണൈ​റ്റ​ഡ്, ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​ർ ഹോ​സ്പി​റ്റ​ലു​ക​ൾ (ആ​സ്റ്റ​ർ മെ​ഡ്സി​റ്റി, കൊ​ച്ചി, ആ​സ്റ്റ​ർ മിം​സ് - കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കോ​ട്ട​ക്ക​ൽ), വ​ണ്‍​സൈ​റ്റ് എ​സി​ലോ​ർ എ​ക്സോ​ട്ടി​ക ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി ക​ല, കാ​യി​കം, സേ​വ​നം എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ദ്ധ​തി​യാ​ണ് ആ​സ്റ്റീ​രി​യ​ൻ യു​ണൈ​റ്റ​ഡ്.

ക്ലി​യ​ർ സൈ​റ്റ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ലേ​ക്കാ​യി രൂ​പ​ക​ൽ​പ്പ​ന ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ചെ​ല​വ് വ​ഹി​ച്ച​ത് ആ​സ്റ്റീ​രി​യ​ൻ യു​ണൈ​റ്റ​ഡാ​ണ്. കു​ട്ടി​ക​ൾ​ക്ക് രോ​ഗം നി​ർ​ണ​യി​ച്ചാ​ലു​ട​ൻ പ്രീ-​ഫാ​ബ്രി​ക്കേ​റ്റ​ഡ് ക​ണ്ണ​ട​ക​ൾ ന​ൽ​കും. വ​ർ​ധി​ച്ചു വ​രു​ന്ന മ​യോ​പി​യ ചെ​റു​ക്കു​ന്ന​തി​ന് സ​മ​യോ​ചി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ ഇ​ട​പെ​ട​ലും ക്ലി​യ​ർ സൈ​റ്റ് പ​ദ്ധ​തി ഉ​റ​പ്പാ​ക്കു​ന്നു.


ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ർ​ധ​ന​രാ​യ സ​മൂ​ഹ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളും ദു​ര​ന്ത​നി​വാ​ര​ണ സ​ഹാ​യ​വും ന​ൽ​കി​ക്കൊ​ണ്ട് ആ​രോ​ഗ്യ സം​ര​ക്ഷ​ണ ല​ഭ്യ​ത​യി​ലെ വി​ട​വ് നി​ക​ത്തു​ക​യാ​ണ് ആ​സ്റ്റ​ർ വോ​ള​ണ്ടി​യേ​ഴ്സ് മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് (എ​വി​എം​എം​എ​സ്) ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭാ​വി ത​ല​മു​റ​യ്ക്ക് വ്യ​ക്ത​മാ​യ കാ​ഴ്ച​യ്ക്കു​ള്ള അ​ടി​സ്ഥാ​ന അ​വ​കാ​ശം സാ​ധ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ പ​റ​ഞ്ഞു.

ക്ലി​യ​ർ സൈ​റ്റ് പ​ദ്ധ​തി​യു​ടെ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. എ​ല്ലാ​വ​ർ​ക്കും ശോ​ഭ​ന​വും നീ​തി​യു​ക്ത​വു​മാ​യ ഒ​രു നാ​ളെ​യെ രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് ക്ലി​യ​ർ സൈ​റ്റ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് വ​ണ്‍​സൈ​റ്റ് എ​സി​ലോ​ർ ല​ക്സോ​ട്ടി​ക ഫൗ​ണ്ടേ​ഷ​ൻ ത​ല​വ​ൻ കെ.​വി. മ​ഹേ​ഷ് പ​റ​ഞ്ഞു.