കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് പ​ദ്ധ​തി പ​ഠി​ക്കാ​ൻ എ​ൻ​ആ​ർ​ഒ സം​ഘ​മെ​ത്തി
Thursday, July 25, 2024 4:45 AM IST
കു​ന്ദ​മം​ഗ​ലം: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വി​ജ​യ​ക​ര​മാ​യ രീ​തി​യി​ൽ ന​ട​ന്നു​വ​രു​ന്ന കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് പ​ദ്ധ​തി​യെ പ​ഠി​ക്കു​ന്ന​തി​നും ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ട്ട എ​ൻ​ആ​ർ​ഒ (നാ​ഷ​ണ​ൽ റി​സോ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ) പ​ഠ​ന​സം​ഘ​മെ​ത്തി.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടി കു​ടും​ബ​ശ്രീ മാ​തൃ​ക​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​സ്ഥാ​ന​വു​മാ​യി ചേ​ർ​ന്ന് രൂ​പം ന​ൽ​കി​യ​താ​ണ് എ​ൻ​ആ​ർ​ഒ. പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ക്കു​ന്ന കു​ടും​ബ​ശ്രീ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഓ​രോ വാ​ർ​ഡു​ക​ളി​ലും ര​ണ്ടു വീ​തം ഹോം​ഷോ​പ്പു​ക​ൾ സ്ഥാ​പി​ച്ച് അ​തു​വ​ഴി സ്ഥി​ര​മാ​യി ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ഹോം​ഷോ​പ്പ് പ​ദ്ധ​തി.

ഈ ​വ​ർ​ഷം മു​ത​ൽ കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന കെ-​ലി​ഫ്റ്റ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഹോം​ഷോ​പ്പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. കു​ന്ന​മം​ഗ​ലം ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് ത​ല റി​വ്യൂ മീ​റ്റിം​ഗി​ലേ​ക്കാ​ണ് എ​ൻ​ആ​ർ​ഒ പ​ഠ​ന​സം​ഘം എ​ത്തി​യ​ത്.


അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നു​മു​ള്ള പ​ല​ക് ശ്രീ​വാ​സ്ത​വ, ഹ​രി​യാ​ന​യി​ൽ നി​ന്നു​മു​ള്ള ച​വി സാ​ഗ​ർ എ​ന്നി​വ​രെ കൂ​ടാ​തെ മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തൃ​ശൂ​രി​ൽ നി​ന്നു​മു​ള്ള സാ​വി​ത്രി​യും സം​ഘ​ത്തി​ലു​ണ്ട്.

കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നാ​യി അ​ഞ്ചു​ദി​വ​സം സം​ഘം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ണ്ടാ​കും.

ഷോം​ഷോ​പ്പ് പ​ദ്ധ​തി ഓ​ഫീ​സ് സ​ന്ദ​ർ​ശ​നം, വി​വി​ധ ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്ക​ൽ, ഹോം​ഷോ​പ്പ് ഉ​ട​മ​ക​ളു​മാ​യി വീ​ടു​ക​യ​റ​ൽ തു​ട​ങ്ങി വി​വി​ധ പ​ഠ​ന പ്ര​വ​ർ​ത്ത​ന​പ​രി​പാ​ടി​ക​ൾ സം​ഘം ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഹോം​ഷോ​പ്പ് പ​ദ്ധ​തി ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​സാ​ദ് കൈ​ത​ക്ക​ൽ, സ​തീ​ശ​ൻ സ്വ​പ്ന​ക്കൂ​ട്, നി​ര​ഞ്ജ​ൻ ബാ​ല​കൃ​ഷ്ണ​ൻ, രേ​ഷ്മ അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.