ലേ​സ​ര്‍ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി ചി​കി​ത്സ​യു​മാ​യി മെ​ട്രോ​മെ​ഡ്
Thursday, July 25, 2024 4:35 AM IST
‌കോ​ഴി​ക്കോ​ട്: ഉ​ത്ത​ര​കേ​ര​ള​ത്തി​ല്‍ ആ​ദ്യ​ത്തെ ലേ​സ​ര്‍ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി ചി​കി​ത്സ​യു​മാ​യി മെ​ട്രോ​മെ​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കാ​ര്‍​ഡി​യാ​ക് സെ​ന്‍റ​ര്‍.

ഉ​ത്ത​ര കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഈ ​ചി​കി​ല്‍​സാ സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്ന​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ര​ണ്ടു​രോ​ഗി​ക​ളി​ല്‍ വി​ജ​യ​ക​ര​മാ​യി ലേ​സ​ര്‍ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി ചെ​യ്തു. ഹൃ​ദ്രോ​ഗം വ​ര്‍​ധി​ച്ചു വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഓ​പ​ണ്‍​ഹാ​ര്‍​ട്ട് സ​ര്‍​ജ​റി കൂ​ടാ​തെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​യ ലേ​സ​ര്‍ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​യു​മാ​യി മെ​ട്രോ​മെ​ഡ് രം​ഗ​ത്തെ​ത്തി​യ​ത്.

ക​ഠി​ന​മാ​യ കാ​ല്‍​സ്യം ബ്ലോ​ക്കു​ക​ള്‍ നീ​ക്ക​ല്‍, ഹൃ​ദ​യാ​ഘാ​തം മൂ​ല​മു​ള്ള ര​ക്ത​ക​ട്ട​ക​ളെ അ​ലി​യി​പ്പി​ക്ക​ല്‍, ബൈ​പ്പാ​സ് ശ​സ്ത്ര​ക്രി​യ ചെ​യ്ത​വ​ര്‍​ക്ക് ഗ്രാ​ഫ്റ്റി​നു​ള​ളി​ല്‍ ബ്ലോ​ക്ക് വ​ന്നാ​ല്‍ അ​തി​നെ നീ​ക്കം ചെ​യ്യ​ല്‍, ആ​ന്‍​ജി​യോ പ്ലാ​സ്റ്റി ചെ​യ്ത​വ​ര്‍​ക്ക് സ്റ്റ​ന്‍​ഡി​ന​ക​ത്ത് വീ​ണ്ടും ബ്ലോ​ക്ക് വ​ന്നാ​ല്‍ നീ​ക്ക​ല്‍ എ​ന്നീ ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം ലേ​സ​ര്‍ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.


പ്രാ​യാ​ധി​ക്യ​മു​ള്ള ഹൃ​ദ്‌​രോ​ഗി​ക​ള്‍​ക്ക് ശ​സ്ത്ര​ക്രി​യ ഒ​ഴി​വാ​ക്കാ​ന്‍ ഈ ​ചി​കി​ല്‍​സ വ​ഴി സാ​ധി​ക്കും. ചീ​ഫ് കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​പി. പി. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ,സീ​നി​യ​ര്‍ കാ​ര്‍​ഡി​യോ​ള​ജി​സ്റ്റു​ക​ളാ​യ ഡോ. ​അ​രു​ണ്‍ ഗോ​പി , ഡോ. ​പി.​വി. ഗി​രീ​ഷ് ,ഡോ. ​അ​ശ്വി​ന്‍ പോ​ള്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.