വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കിം​ഗ്: ആ​വേ​ശ​ല​ഹ​രി​യി​ൽ മീ​ൻ​തു​ള്ളി​പ്പാ​റ
Thursday, July 25, 2024 4:35 AM IST
പേ​രാ​ന്പ്ര: ച​ക്കി​ട്ട​പാ​റ മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കിം​ഗ് ചാം​പ്യ​ൻ​ഷി​പ് ഫ്രീ ​സ്റ്റൈ​ൽ മ​ത്സ​രം ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് കു​റ്റ്യാ​ടി പു​ഴ​യു​ടെ ഭാ​ഗ​മാ​യ മീ​ൻ​തു​ള്ളി​പ്പാ​റ​യി​ൽ ആ​രം​ഭി​ക്കും.

റ​ഷ്യ, ഇ​റ്റ​ലി, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ന്യൂ​സീ​ല​ൻ​ഡ്, നോ​ർ​വെ, നേ​പ്പാ​ൾ, സ്പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ക​യാ​ക്ക​ർ​മാ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ക​ട​ന്ത​റ പു​ഴ​യു​ടെ​യും മൂ​ത്തേ​ട്ട് പു​ഴ​യു​ടെ​യും സം​ഗ​മ കേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് മീ​ൻ​തു​ള്ളി​പ്പാ​റ.

ചാം​പ്യ​ൻ​ഷി​പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷാ​ർ​ഥം നേ​പ്പാ​ൾ റെ​സ്ക്യൂ ടീം ​പു​ഴ​യി​ൽ ഉ​ണ്ടാ​കും. കൂ​ടാ​തെ അ​ഗ്നി​ര​ക്ഷാ സേ​ന, പോ​ലീ​സ് എ​ന്നി​വ​രും സു​ര​ക്ഷ ഒ​രു​ക്കും.

ഫ്രീ ​സ്റ്റൈ​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ രാ​വി​ലെ 10ന് ​നി​ർ​വ​ഹി​ക്കും. മ​ത്സ​ര​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നു​മാ​യ കെ.​സു​നി​ൽ, ക​ണ്‍​വീ​ന​ർ എം.​പി. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.


25 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു ക​യാ​ക്കിം​ഗ് മ​ത്സ​ര​ത്തി​നെ​ത്തു​ന്ന പു​രു​ഷ-​വ​നി​ത താ​ര​ങ്ങ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് വാ​ദ്യ മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ കേ​ര​ളീ​യ വേ​ഷം ധ​രി​ച്ച വ​നി​ത​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ചേ​ർ​ന്നു സ്വീ​ക​രി​ക്കും.

അ​തി​നി​ടെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യാ​ക്കി​ഗ് പ്ര​ദേ​ശം ശു​ചീ​ക​രി​ക്കു​ക​യും അ​ല​ങ്കാ​ര​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്തു. വാ​ർ​ഡ് അം​ഗം എം.​എം. പ്ര​ദീ​പ​ൻ, തോ​മ​സ് ഫി​ലി​പ്, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ല​ത്തീ​ഫ് കി​ഴ​ക്ക​യി​ൽ, രാ​ജു മ​ണി​ക്കൊ​ന്പേ​ൽ, സി​ബി പ​റ​ന്പ​ൽ, സി.​പി.​സു​ധീ​ർ കു​മാ​ർ, ഷി​ബു ച​ക്കാ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.