യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി റോ​ഡ​രി​കി​ലെ ഗ​ർ​ത്തം
Thursday, July 25, 2024 4:35 AM IST
കൂ​രാ​ച്ചു​ണ്ട്: യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി കൂ​രാ​ച്ചു​ണ്ട് - ബാ​ലു​ശേ​രി പി​ഡ​ബ്ല്യു​ഡി റോ​ഡ​രി​കി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം.

എ​ര​പ്പാ​ൻ​തോ​ടി​ന് സ​മീ​പം ക​ള്ളു​ഷാ​പ്പ് സ്ഥി​തി​ചെ​യ്യു​ന്ന ഭാ​ഗ​ത്താ​ണ് റോ​ഡി​ന് ഓ​വു​ചാ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ടാ​റിം​ഗി​നോ​ട് ചേ​ർ​ന്ന് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. റോ​ഡ​രി​കു കാ​ടു മൂ​ടി​യ​തി​നാ​ൽ ഗ​ർ​ത്തം യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടി​ല്ല.


കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. ഒ​ട്ട​ന​വ​ധി ബ​സു​ക​ൾ അ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ സൈ​ഡ് കൊ​ടു​ക്കു​ന്പോ​ൾ അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

ഗ​ർ​ത്തം മൂ​ട​ണ​മെ​ന്നും റോ​ഡ​രു​കി​ലെ കാ​ട് വെ​ട്ടി നീ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.