കാ​ടു​ക​യ​റി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലെ വ​ഴി വി​ള​ക്കു​ക​ൾ
Thursday, July 25, 2024 4:35 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: വ​ഴി വി​ള​ക്കു​ക​ളി​ൽ കാ​ടു മൂ​ടി. പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റ് കേ​ന്ദ്രം പ്ര​വേ​ശ​ന ക​വാ​ട മേ​ഖ​ല​യി​ലെ തെ​രു​വു​വി​ള​ക്കു​ക​ളി​ലാ​ണ് കാ​ടു​ക​യ​റി​യ​ത്. ബ​സ് കാ​ത്തി​രു​പ്പ് കേ​ന്ദ്രം, ഓ​ട്ടോ സ്റ്റാ​ൻ​ഡ് എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ വി​ള​ക്കു​ക​ളു​ടെ തൂ​ണു​ക​ളി​ലാ​ണ് കാ​ടു​ക​യ​റി മൂ​ടി​യി​രി​ക്കു​ന്ന​ത്.

ബ​ൾ​ബ് പ്ര​കാ​ശി​ക്കു​ന്ന​തു കാ​ണാ​ൻ പോ​ലും പ​റ്റാ​ത്ത രീ​തി​യി​ലാ​ണ് കാ​ടു മൂ​ടി​യി​രി​ക്കു​ന്ന​ത്. കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ അ​ധീ​ന​ത​യി​ലാ​ണ് വി​ള​ക്കു​ക​ൾ. ജ​ല​സേ​ച​ന പ​ദ്ധ​തി അ​ധി​കൃ​ത​രാ​ണ് കാ​ട് നീ​ക്കേ​ണ്ട​ത്.