റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ ആ​ശ​ങ്ക : കു​ന്യോ​റ മ​ല​യി​ൽ ഐ​ഐ​ടി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, July 25, 2024 4:35 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ബൈ​പാ​സി​ലെ കൊ​ല്ലം​കു​ന്യോ​റ മ​ല​യി​ൽ റോ​ഡ് നി​ർ​മാ​ണം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ന്യൂ​ഡ​ൽ​ഹി ഐ​ഐ​ടി​യി​ലെ പ്ര​ഫ​സ​ർ കെ.​എ​സ്. റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘം എ​ത്തി.

റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ടെ കു​ന്നി​ടി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നാ​യി മൂ​ന്ന് നി​ർ​ദേ​ശ​ങ്ങ​ൾ വി​ദ​ഗ്ധ സം​ഘം ന​ൽ​കി​യ​താ​യാ​ണ് വി​വ​രം പ്ര​ദേ​ശ​ത്തെ അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള വീ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സം​ഘം എ​ൻ​എ​ച്ച്എ​ഐ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ബി​ജെ​പി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നു നി​വേ​ദ​നം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​ശു​തോ​ഷ് സി​ൻ​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​എ​ച്ച്എ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി വി​ല​യി​രു​ത്തി​യി​രു​ന്നു.


കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി വി​ഷ​യം സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തേ തു​ട​ർ​ന്നാ​ണ് കെ.​എ​സ്. റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത് ബി​ജെ​പി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​വി.​വി. നി​ധി​നും പ്ര​ദേ​ശ​വാ​സി​ക​ളും വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധ്യ​പ്പെ​ടു​ത്തി.