‘കേ​ന്ദ്ര ബ​ജ​റ്റ് കേ​ര​ള​ത്തെ ത​ള്ളി​ക്ക​ള​ഞ്ഞു’
Wednesday, July 24, 2024 5:00 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര ബ​ജ​റ്റ് നി​രാ​ശാ​ജ​ന​ക​വും കേ​ര​ള​ത്തോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണെ​ന്നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ നേ​തൃ​ത്വ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​തി​യ ട്രെ​യി​നു​ക​ള്‍, എ​യിം​സ്, കാ​ര്‍​ഷി​ക മേ​ഖ​ല എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ പാ​ടെ ത​ള്ളി​ക്ക​ള​ഞ്ഞ ബ​ജ​റ്റ് രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​എം.​പോ​ള്‍​സ​ണ്‍, ബേ​ബി കാ​പ്പു​കാ​ട്ടി​ല്‍, കെ. ​കെ. നാ​രാ​യ​ണ​ന്‍, ആ​ന്‍റ​ണി ഈ​രൂ​രി, ബോ​ബി മൂ​ക്ക​ന്‍ തോ​ട്ടം, വി​നോ​ദ് കി​ഴ​ക്ക​യി​ല്‍, വ​യ​ലാ​ങ്ക​ര മു​ഹ​മ്മ​ദ് ഹാ​ജി, സു​രേ​ന്ദ്ര​ന്‍ പാ​ലേ​രി, റു​ഖി​യ ബീ​വി, ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ല്‍, റോ​യി മു​രി​ക്കോ​ലി​ല്‍, ബോ​ബി ഓ​സ്റ്റ്യ​ന്‍, പ്രി​ന്‍​സ് പു​ത്ത​ന്‍ ക​ണ്ട​ത്തി​ല്‍, ജോ​സ​ഫ് മൂ​ത്തേ​ട​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.