പോ​സ്റ്റ് ഓ​ഫീ​സി​ൽ മോ​ഷ​ണ ശ്ര​മം
Wednesday, July 24, 2024 5:00 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി ടൗ​ണി​ലെ പോ​സ്റ്റ് ഓ​ഫീ​സി​ൽ മോ​ഷ​ണ ശ്ര​മം. വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് ക​ള്ള​ൻ അ​ക​ത്ത് ക​യ​റി​യ​ത്.

ത​ക​ർ​ത്ത പൂ​ട്ടും ഇ​രു​മ്പ് ദ​ണ്ഡും ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ സ്ഥ​ല​ത്ത് നി​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ഓ​ഫീ​സ് തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്.


തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും നാ​ദാ​പു​രം എ​സ്ഐ എം. ​നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും, കെ 9 ​സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഒ​ന്നും ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.