കൂ​രാ​ച്ചു​ണ്ടി​ൽ കാ​ട്ടു​പ​ന്നി കി​ണ​റി​ൽ വീ​ണു
Wednesday, July 24, 2024 4:51 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​ട്ടു​പ​ന്നി കി​ണ​റി​ൽ വീ​ണു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ശ​ങ്ക​ര​വ​യ​ലി​ൽ താ​മ​സി​ക്കു​ന്ന പു​ന​ത്തി​ൽ ഹ​മീ​ദി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റി​ലാ​ണ് കാ​ട്ടു​പ​ന്നി അ​ക​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ ആ​ൾ​മ​റ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു‌​ർ​ന്ന് കി​ണ​റ്റി​ലേ​ക്ക് നോ​ക്കി​യ​പ്പോ​ഴാ​ണ് കാ​ട്ടു​പ​ന്നി​യെ ക​ണ്ട​ത്.

തു​ട​ർ​ന്ന് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ എം ​പാ​ന​ൽ ഷൂ​ട്ട​ർ കു​രി​ശും​മൂ​ട്ടി​ൽ ബേ​ബി സ്ഥ​ല​ത്തെ​ത്തി പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു.


പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും മു​ള്ള​ൻ​പ​ന്നി അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​മു​ണ്ടാ​കാ​റു​ണ്ട്. ശ​ങ്ക​ര​വ​യ​ൽ മേ​ഖ​ല​ക​ളി​ൽ കാ​ടു​മൂ​ടി കി​ട​ക്കു​ന്ന സ്വ​കാ​ര്യ ഭൂ​മി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.