ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത്: പി. ​സു​ധീ​ര്‍​ബാ​ബു പ്ര​സി​ഡ​ന്‍റ്, അ​നി​ത വൈ​സ്പ്ര​സി​ഡ​ന്‍റ്
Thursday, October 17, 2024 4:56 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി പി. ​സു​ധീ​ര്‍ ബാ​ബു​വി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​നി​ത പ​ള്ള​ത്തി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പാ​റ​ക്ക​ല്‍​മു​ക്ക് നാ​ലാം വാ​ര്‍​ഡ് അം​ഗ​മാ​ണ് സു​ധീ​ര്‍​ബാ​ബു.

മാ​ട്ടാ​യ പ​തി​മൂ​ന്നാം വാ​ര്‍​ഡ് അം​ഗ​വും ക്ഷേ​മ​കാ​ര്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യു​മാ​ണ് അ​നി​ത പ​ള്ള​ത്ത്. പ്ര​സി​ഡ​ന്‍റ് സു​ധീ​ര്‍​ബാ​ബു സി​പി​എം ഏ​ലം​കു​ളം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും അ​നി​ത പ​ള്ള​ത്ത് ഏ​ലം​കു​ളം തെ​ക്കും​പു​റം ബ്രാ​ഞ്ച് അം​ഗ​വു​മാ​ണ്. ഏ​ഴി​നെ​തി​രെ ഒ​മ്പ​ത് വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണ് ഇ​രു​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും ഉ​ച്ച​ക്ക് ശേ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​ണ് ന​ട​ന്ന​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ് ര​ജി​സ്ട്രാ​റാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി. എ​ല്‍​ഡി​എ​ഫ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​നും പി​ന്നീ​ട് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹൈ​റു​ന്നി​സ​യും സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് പു​റ​ത്താ​യ​ത്.


ഏ​ഴി​നെ​തി​രെ ഒ​മ്പ​ത് വോ​ട്ടു​ക​ള്‍​ക്കാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ള്‍ പാ​സാ​യ​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ഡി​സി​സി സെ​ക്ര​ട്ട​റി​യാ​ണ് അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​യ സി. ​സു​കു​മാ​ര​ന്‍. മു​ല്‌​ലിം ലീ​ഗ് അം​ഗ​മാ​ണ് ഹൈ​റു​ന്നി​സ. ആ​റാം വാ​ര്‍​ഡി​ല്‍ നി​ന്ന് സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​യി വി​ജ​യി​ച്ച ര​മ്യ മാ​ണി​തൊ​ടി എ​ല്‍​ഡി​എ​ഫ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ല്‍സി​പി​എം ഏ​ഴ്, സി​പി​ഐ ഒ​ന്ന് എ​ന്ന​താ​യി​രു​ന്നു എ​ല്‍​ഡി​എ​ഫി​ലെ ക​ക്ഷി​നി​ല. യു​ഡി​എ​ഫി​ല്‍ ര​ണ്ട് സ്വ​ത​ന്ത്ര​രു​ള്‍​പ്പെ​ടെ കോ​ണ്‍​ഗ്ര​സി​ന് അ​ഞ്ചും ര​ണ്ട് മു​സ്‌​ലിം ലീ​ഗും ഒ​രു വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി അം​ഗ​വും അ​ട​ക്കം എ​ട്ട് എ​ന്ന​താ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള ക​ക്ഷി​നി​ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ള്‍ യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്.