കേരളാ കോണ്‍ഗ്രസ്-എം പതാകദിനം ആചരിച്ചു
1461174
Tuesday, October 15, 2024 1:43 AM IST
കരുവാരകുണ്ട്: കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് കരുവാരകുണ്ട് മണ്ഡലം കമ്മിറ്റി പതാകദിനം ആചരിച്ചു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്ത്തകന് ജോസ് ഉള്ളാട്ടില്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനും മാതൃകാ കര്‍ഷകനുമായ കെ.വി. ജോസഫിനെ ജോസ് ഉള്ളാട്ടില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
കേരളാ കോണ്‍ഗ്രസ്-എം കരുവാരകുണ്ട് മണ്ഡലം പ്രസിഡന്റ് കെ.യു. തോമസ്, പയസ് ജോണ്‍, പി.ടി. ജോസഫ്, ഷാജി വേളൂര്‍ക്കര, കുഞ്ഞൗസേപ്പ് കന്നുംകടക്കയില്, തങ്കച്ചന് നിരപ്പേക്കുടിയില് എന്നിവര്‍ പ്രസംഗിച്ചു.