കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വീല്‍ചെയര്‍ നല്കി
1461177
Tuesday, October 15, 2024 1:43 AM IST
എടക്കര: ജെസിഐ എടക്കര ഗോള്ഡന്വാലിയുടെ 2024ലെ "കൂടെ’ പദ്ധതിയിലുള്‍പ്പെടുത്തി കരുനെച്ചി കുടുംബാരോഗ്യ കേന്ദ്രത്തിന് വീല്‍ചെയര്‍ നല്കി.
സോണ്‍ ഗവേണിംഗ് ബോര്‍ഡംഗം ഡോ. ഫവാസ് മുസ്തഫ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം. അമീന് ഫൈസല്‍ വീല്‍ചെയര്‍ ഏറ്റുവാങ്ങി. ജെസിഐ എടക്കര പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് റഫീഖ്, ടി.ടി. നാസര്‍, അന്‍വര്‍ എടക്കര, ജോണ്സണ്, ബാവ കാരാടന്‍, പ്രിയ മനോഹര്‍, കിരാതദാസ്, രാജേഷ്, ബിജു നവീന്‍, സി.എ. സിറാജുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു.