എ​ഡി​എ​മ്മി​ന്‍റെ ആ​ത്മ​ഹ​ത്യ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണം: എ​ന്‍​ജി​ഒ സം​ഘ്
Thursday, October 17, 2024 4:56 AM IST
മ​ല​പ്പു​റം: ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍​ബാ​ബു ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്ന് എ​ന്‍​ജി​ഒ സം​ഘ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ക​ള​ക​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്ത യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ ന​വീ​ന്‍ ബാ​ബു​വി​നെ അ​ധി​ക്ഷേ​പി​ക്കു​ക​യും മാ​ന​സി​ക​മാ​യി ത​ക​ര്‍​ക്കു​ക​യും ചെ​യ്ത ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ന​വീ​ന്‍​ബാ​ബു ഇ​ട​തു​പ​ക്ഷ യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​യി​ട്ടു പോ​ലും അ​ദ്ദേ​ഹ​ത്തി​ന് ന്യാ​യ​മാ​യ സം​ര​ക്ഷ​ണം ന​ല്‍​കേ​ണ്ട എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ വേ​ട്ട​ക്കാ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ക​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ മ​ല​പ്പു​റ​ത്ത് പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. എ​ന്‍​ജി​ഒ സം​ഘ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ജെ. സ്യാ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​പി. ഗോ​വി​ന്ദ​ന്‍​കു​ട്ടി, ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പാ​പ്പ​നൂ​ര്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ എം.​കെ. മോ​ഹ​ന്‍​ദാ​സ്, വി.​കെ. വി​നോ​ദ് കു​മാ​ര്‍, എ​സ്.​കെ. സ​നോ​ജ്, പി.​പി. വാ​സു​ദേ​വ​ന്‍, ഇ. ​സു​ധീ​ഷ്, ഒ.​വി​നോ​ദ്, കെ. ​ജി​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.