റഫറീസ് ക്ലിനിക്കും അനുമോദന യോഗവും
1461181
Tuesday, October 15, 2024 1:44 AM IST
പെരിന്തല്‍മണ്ണ: സെവന്‍സ് ഫുട്ബോള്‍ മൈതാനങ്ങളില്‍ 20 വര്‍ഷമായി മത്സരങ്ങള്‍ നിയന്ത്രിക്കുന്ന പെരിന്തല്‍മണ്ണ റഫറീസ് ഗ്രൂപ്പിന്റെ റഫറീസ് ക്ലിനിക്കും അനുമോദന ചടങ്ങും ആനമങ്ങാട് ജിഎച്ച്എസ് സ്കൂളില്‍ സംഘടിപ്പിച്ചു.
നാഷണല്‍ ഫുട്ബോള്‍ റഫറിയായി യോഗ്യത നേടിയ ശിഹാബ് കരിങ്കല്ലത്താണി, കെഎഫ്എ മികച്ച റഫറിയായി തെരഞ്ഞെടുത്ത രാധാകൃഷ്ണന് എന്നിവരെ അനുമോദിച്ചു.
ആനമങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫ്സല് ഉദ്ഘാടനം ചെയ്തു. കുഞ്ഞലവി അധ്യക്ഷത വഹിച്ചു.വാര്‍ഡ് അംഗം രാജു, സലാം കട്ടുപ്പാറ, മുഹമ്മദ് ശീലത്ത്, ടി. ഉസ്മാന്, കെ.പി. ഫിറോസ് എന്നിവര്‍ പ്രസംഗിച്ചു.