ആദിവാസി യുവതിക്കും കുഞ്ഞിനും സ്നേഹ സമ്മാനങ്ങളുമായി ബ്ലോക്ക് പഞ്ചായത്ത്
1461172
Tuesday, October 15, 2024 1:43 AM IST
എടക്കര: പ്രസവശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുമെത്തിയ ആദിവാസി യുവതിക്കും കുഞ്ഞിനും സ്നേഹസമ്മാനങ്ങളുമായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍. ചാലിയാര്‍ പഞ്ചായത്തിലെ അമ്പുമല ഊരിലെ യുവതിക്കാണ് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ സമ്മാനങ്ങളുമായി ചുങ്കത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്.
പട്ടികവര്‍ഗ വിഭാഗങ്ങളിലെ ഗര്‍ഭിണികള്‍ക്കും പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും പോഷകാഹാരവും ശുശ്രൂഷയും നല്കുന്ന "സഖി’ പദ്ധതിയുടെ ഭാഗമായ കെട്ടിടത്തിലാണ് യുവതിയും കുഞ്ഞുമുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മയില്‍, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സജ്ന അബ്ദുറഹ്മാന്, ബ്ലോക്ക് മെന്പര്‍മാരായ സി.കെ. സുരേഷ്, സഹില്‍ അകമ്പാടം, മെഡിക്കല്‍ ഓഫീസര്‍ ബഹാവുദ്ദീന്‍, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ ലിജി തോമസ്, മറിയാമ്മ എന്നിവര്‍ പങ്കെടുത്തു.