നെറ്റ്ബോള്‍: മങ്കട ഉപജില്ലയ്ക്ക് ഇരട്ടക്കിരീടം
1461397
Wednesday, October 16, 2024 4:26 AM IST
അങ്ങാടിപ്പുറം: സ്കൂള്‍ ഗെയിംസിന്റെ ഭാഗമായി ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് സമാപിച്ച മലപ്പുറം ജില്ലാ സ്കൂള്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ മങ്കട ഉപജില്ലയ്ക്ക് ഇരട്ടക്കിരീടം.
പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികതാരങ്ങളുടെ മികവിലാണ് മങ്കട കിരീടം ചൂടിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലമ്പൂരിനെയും (സ്കോര്‍: 27 -20) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തെയും (സ്കോര്‍: 10 -1) ഫൈനലില്‍ പരാജയപ്പെടുത്തിയാണ് മങ്കട വിജയം കൊയ്തത്.
ആണ്‍കുട്ടികളുടെ ടീമിലെ മുഴുവന്‍ അംഗങ്ങളും പെണ്‍കുട്ടികളുടെ ടീമിലെ 10ല്‍ ഒന്‍പത് പേരും പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥികളാണ്.
നോയല്‍, സനയ് റെന്നിച്ചന്‍, കെ.ജെ.ആല്ബിന്, ആല്ഡ്രിന് ബെന്നി, ലിയോണ്‍ വിനോജ്, കെ.പി.അഭിഷേക്, സി.വരുണ്‍ദേവ്, ആഞ്ജലോ കെ.തോമസ്, പി.ബി.കാര്ത്തികേയന്, ജിതിന് ഷാജി, ആല്ഫിന് ജോസഫ് എന്നിവര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും എ.എസ്.മാളവിക, പി.നന്ദന, ട്രീസ ജോസ്, എസ്.അശ്വചിത്ര,
എല്‍സിറ്റ ജോസ്, പി.ആര്‍ദ്ര, എലിസബത്ത് ജോസഫ്, അല്‍ഫോന്‍സ സണ്ണി, ഡോണ സേവ്യര്‍ എന്നിവര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും (എല്ലാവരും പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ദില്‍ന (കടുങ്ങപുരം ഗവണ്മെന്റ് എച്ച്എസ്എസ്) എന്നിവര്‍ മങ്കട ഉപജില്ലയ്ക്കായി കളത്തിലിറങ്ങി.
കെ.എസ്. സിബി, മെല്ബിന് തോമസ് എന്നിവരാണ് പരിശീലകര്‍. ചുങ്കത്തറ മാര്‍ത്തോമ കോളജ് കായികവിഭാഗം മേധാവി പ്രഫ.പി.കെ.രാജേഷ് ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. മാത്യു, അഖില്‍ ആന്റണി, അഖില്‍ സേവ്യര്‍, എം.ഐ. മറിയാമ്മ എന്നിവര്‍ പ്രസംഗിച്ചു.