ടേബിള്‍ ടെന്നീസ്: മലപ്പുറം കേന്ദ്രീയ വിദ്യാലയം ചാമ്പ്യന്മാര്
1461176
Tuesday, October 15, 2024 1:43 AM IST
മഞ്ചേരി: രണ്ട് ദിവസങ്ങളിലായി മഞ്ചേരി കോസ്മോപൊളിറ്റന്‍ ക്ലബില്‍ നടന്ന ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം ചാമ്പ്യന്മാരായി. സമാപന ചടങ്ങില്‍ വിശിഷ്ടാതിഥി മഞ്ചേരി കോസ്മോപൊളിറ്റന്‍ ക്ലബ് പ്രസിഡന്റ് ഖാലിദ് പുതുശേരി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. ടേബിള്‍ ടെന്നീസ് അസോസിയേഷന് വൈസ് പ്രസിഡന്റ് അശോക പിഷാരടി സ്വാഗതവും ട്രഷറര്‍ വി.ടി. മനോജ് നന്ദിയും പറഞ്ഞു.
മെന്‍ സിംഗിള്‍സില്‍ സി. അഭിനന്ദ് (കേന്ദ്രീയ വിദ്യാലയം) ഒന്നാം സ്ഥാനവും എ. ആദിത്യന് (എസ്പിഎ) രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ ഒലീവിയ ടി. സേവ്യര്‍ (കേന്ദ്രീയ വിദ്യാലയം) ഒന്നും നൈനിക നായര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യൂത്ത് ബോയ്സ്- സി. അഭിനന്ദ് (കേന്ദ്രീയ വിദ്യാലയം) ഒന്നാം സ്ഥാനം നേടി. യൂത്ത് ഗേള്‍സ്- നൈനിക നായര്‍ (കേന്ദ്രീയ വിദ്യാലയം) ഒന്നും ഹ്യദുനന്ദ (കേന്ദ്രീയ വിദ്യാലയം) രണ്ടുംസ്ഥാനം നേടി.
ഹോപ്സ് ബോയ്സ്: ആര്. ആദിദേവ് (എംഇഎസ് തിരൂര്‍), ഹോപ്സ് ഗേള്‍സ്: ഡിയോണ കെ. മനു (നസ്രത്ത് സ്കൂള്‍), കേഡറ്റ് ബോയ്സ്: എ. ആദിത്യന് (എസ്പിഎ) കേഡറ്റ് ഗേള്‍സ്: കെ.എം. ഫരിസ്ത (കേന്ദ്രീയ വിദ്യാലയം) എന്നിവര്‍ വിജയികളായി. സബ്ജൂണിയര്‍ ബോയ്സ് : എ. ആദിത്യന് (എസ്പിഎ) ഒന്നും ഷഹീം ഫാരിസ് രണ്ടും സ്ഥാനം കരസ്ഥമാക്കി. സബ്ജൂണിയര്‍ ഗേള്‍സ് : ഹൃദുനന്ദ, നൈനിക നായര്‍ (കേന്ദ്രീയ വിദ്യാലയം) ഒന്നും രണ്ടും സ്ഥാനം നേടി. ജൂണിയര്‍ ബോയ്സില് സി. അഭിനവ് (കേന്ദ്രീയ വിദ്യാലയം) ഒന്നും ഹാനൂന്‍ (എസ്പിഎ) രണ്ടും ജൂണിയര്‍ ഗേള്‍സില്‍ ഹ്യദുനന്ദ (കേന്ദ്രീയ വിദ്യാലയം), ഹനിയ നാസര്‍ (പിപിഎംഎച്ച്എസ്എസ് ) ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സബ്ജൂണിയര്‍ ഡബിള്‍സില്‍ ആബ്സിന് കെ. മനു, എ. ആദിത്യന്, ഗേള്‍സില്‍ നിവേദ്യ, ഫാത്തിം സഖ്യം ഒന്നാം സ്ഥാനം നേടി. മെന്‍ ഡബിള്‍സില്‍ എ. ആദിത്യന്, ഹാനൂന്‍ (എസ്പിഎ), വുമണ്‍ ഡബിള്‍സില്‍ നൈനിക, ഹൃദുനന്ദ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.