തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് പോ​ള്‍​സ് സ്കൂ​ളി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
Thursday, October 17, 2024 4:56 AM IST
തേ​ഞ്ഞി​പ്പ​ലം: തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് പോ​ള്‍​സ് ഇ​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം (​എ​ന്‍​എ​സ്എ​സ്) യൂ​ണി​റ്റ് ’പോ​ള്‍​ബ്ല​ഡി’​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ​ശു​പ​ത്രി​യു​മാ​യി ചേ​ര്‍​ന്ന് സ്കൂ​ളി​ല്‍ ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പി​ല്‍ 60 പേ​ര്‍ ര​ക്തം ദാ​നം ചെ​യ്തു.

വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ര​ക്തം ന​ല്‍​കി​യ​ത്. സെ​ന്‍റ് പോ​ള്‍​സ് ഇ​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് ഇ​തി​ന​കം ഒ​ട്ടേ​റെ സാ​മൂ​ഹി​ക, സേ​വ​ന പ​രി​പാ​ടി​ക​ളി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡീ​ന ജോ​ണ്‍ ര​ക്ത​ദാ​താ​ക്ക​ള്‍​ക്കും പോ​ള്‍​ബ്ല​ഡി​നും പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കും ന​ന്ദി അ​റി​യി​ച്ചു. ഇ​ത്ത​രം ര​ക്ത​ദാ​ന ക്യാ​മ്പ് വി​ദ്യാ​ര്‍​ഥി​ക​ളും സ​മൂ​ഹ​വും മ​നു​ഷ്യ​സേ​വ​ന​ത്തി​ന് ത​യാ​റാ​ണെ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്നും ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​ല്‍ ഒ​രു പ​ങ്ക് വ​ഹി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് അ​ഭി​മാ​ന​മാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.


ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ജ​യ​ശീ​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ബി ഫ്രാ​ന്‍​സി​സ്, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ ലീ​ഡ​ര്‍​മാ​രാ​യ ന​ബാ​സ്, നൗ​ഫ ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡീ​ന ജോ​ണ്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​ന്‍.​പി. ബി​ജി, അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.