നി​ല​മ്പൂ​ര്‍ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള തു​ട​ങ്ങി
Thursday, October 17, 2024 4:56 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ഉ​പ​ജി​ല്ലാ കാ​യി​കോ​ത്സ​വം മാ​ന​വേ​ദ​ന്‍ ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ സി​ന്ത​റ്റി​ക്ക് ട്രാ​ക്കി​ല്‍ ആ​രം​ഭി​ച്ചു. നി​ല​മ്പൂ​ര്‍ എ​സ്ഐ തോ​മ​സു​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ലെ എ​സ്പി​സി, എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളും വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ത്‌​ല​റ്റു​ക​ളും പ​ങ്കെ​ടു​ത്ത വ​ര്‍​ണാ​ഭ​മാ​യ മാ​ര്‍​ച്ച് പാ​സ്റ്റി​ല്‍ എ​സ്ഐ തോ​മ​സു​കു​ട്ടി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

അ​ത്‌​ല​റ്റു​മാ​രു​ടെ അ​സം​ബ്ലി​ക്കു​ശേ​ഷം സ്കൂ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദീ​പ​ശി​ഖ തെ​ളി​യി​ച്ചു.


നി​ല​മ്പൂ​ര്‍ എ​ഇ​ഒ പ്രേ​മാ​ന​ന്ദ് പ​താ​ക ഉ​യ​ര്‍​ത്തി ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​വേ​ദ​ന്‍ സ്കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷം​സീ​റ​ലി, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ്കോ​യ ക​ട​വ​ത്ത്, നി​ല​മ്പൂ​ര്‍ ബി​പി​സി മ​നോ​ജ് കു​മാ​ര്‍, വി​എ​ച്ച്എ​സ്ഇ എ​ച്ച്എം അ​ബ്ദു​റ​ഹി​മാ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍.​വി. റു​ഖി​യ, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​നി​ല്‍​പീ​റ്റ​ര്‍, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി ഷ​ബി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.