നിലമ്പൂരില്‍ "മുന്നേറാം ഉയരങ്ങളിലേക്ക്’ കാമ്പയിന്
1461178
Tuesday, October 15, 2024 1:43 AM IST
നിലമ്പൂര്‍: കുടുംബശ്രീ സാമൂഹിക ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ ഭാഗമായി തദ്ദേശീയ മേഖലയില്‍ നടപ്പാക്കുന്ന "മുന്നേറാം ഉയരങ്ങളിലേക്ക്’ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി അംഗവും നിലമ്പൂര്‍ നഗരസഭാധ്യക്ഷനുമായ മാട്ടുമ്മല്‍ സലീം നിര്‍വഹിച്ചു. ഐബിസിബി ജില്ലാ പ്രോഗ്രാം മാനേജര്‍ വി.എസ്. റിജേഷ് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്റെ നിലമ്പൂര്‍ ട്രൈബല്‍ സ്പെഷല്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ആന്‍ഡ് എഫ്എന്എച്ച്ഡബ്ല്യുവുമായി സഹകരിച്ച് ആനിമേറ്റര്‍ സ്വരാജ് അനുശോചന യോഗവും ആനിമേറ്റര്‍മാര്‍ക്കും ബ്രിഡ്ജ് കോഴ്സ് അധ്യാപകര്‍ക്കുമുള്ള മാനസികാരോഗ്യ, ലഹരി ബോധവത്കരണ പരിപാടിയും നടത്തി. ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
തദ്ദേശീയ മേഖലയിലെ ആത്മഹത്യാപ്രവണതകളെക്കുറിച്ച് കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ വി. ഫസ്നി, തദ്ദേശീയ ജനതയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരിയും മദ്യപാനവും വിഷയത്തില്‍ ജനമൈത്രി എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ആര്.പി. സുരേഷ് ബാബു, മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിലമ്പൂര്‍ നഗരസഭാ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററും സൈക്കോളജിസ്റ്റുമായ പി. അശ്വതി എന്നിവര്‍ ക്ലാസെടുത്തു. നിലമ്പൂര്‍ ട്രൈബല്‍ സ്പെഷല്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കെ.കെ. മുഹമ്മദ് സാനു, നിലമ്പൂര്‍ നഗരസഭാ സിഡിഎസ് അധ്യക്ഷ വി. വസന്ത, ഉപാധ്യക്ഷ സിനി സുന്ദരന്‍, പി.കെ. കല്പന എന്നിവര്‍ പ്രസംഗിച്ചു.