യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ചു
1461408
Wednesday, October 16, 2024 4:29 AM IST
എടക്കര: ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട അജണ്ട മറ്റിവച്ചതില് പ്രതിഷേധിച്ച് ചുങ്കത്തറയില്‍ യുഡിഎഫ് അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്കരിച്ചു. ലൈഫ് ഭവനപദ്ധതിയില്‍ രണ്ടാം വാര്‍ഡായ കുറുമ്പലങ്ങോട് 55 വീടുകള്‍ അനുവദിച്ചിട്ടുണ്ട്.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഏജന്‍സിയെ വീടുകളുടെ നിര്‍മാണം ഏല്‍പ്പിക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ അജണ്ട വച്ചിരുന്നു. ഈ അജണ്ട മാറ്റിവച്ചതില്‍ പ്രതിഷേധിച്ചാണ് ഭരണസമിതി യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്കരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് കരാറുകാരനാണെന്നും ഇയാള്‍ക്ക് വേണ്ടിയാണ് അജണ്ട മാറ്റിവച്ചതെന്നും യുഡിഎഫ് അംഗങ്ങള്‍ പറയുന്നു. മറ്റൊരു കരാറുകാരന് പ്രവൃത്തി ഏറ്റെടുക്കാന്‍ തയാറായി അപേക്ഷ നല്‍കിയിരുന്നു. ഇതോടെയാണ് ഇടത് ഭരണസമിതി തീരുമാനം അട്ടിമറിച്ചതെന്ന് അംഗങ്ങള്‍ പറഞ്ഞു.