ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വം: സ്വാ​ഗ​ത​സം​ഘ​മാ​യി
Thursday, October 17, 2024 4:56 AM IST
കോ​ട്ട​ക്ക​ല്‍: മു​പ്പ​ത്തി അ​ഞ്ചാ​മ​ത് മ​ല​പ്പു​റം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണം കോ​ട്ട​ക്ക​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഹ​രി​ത വി​ദ്യാ​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി.

കോ​ട്ട​ക്ക​ല്‍ രാ​ജാ​സ് സ്കൂ​ളി​ലും കോ​ട്ടൂ​ര്‍ എ​ക​ഐം​എ​ച്ച്എ​സ്എ​സി​ലു​മാ​യി ന​വം​ബ​ര്‍ 26 മു​ത​ല്‍ 30 വ​രെ ക​ലോ​ത്സ​വം അ​ര​ങ്ങേ​റും. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് കോ​ട്ട​ക്ക​ല്‍ രാ​ജാ​സ് സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ന്‍​വ​ര്‍​ഷ​ത്തെ അ​നു​ഭ​വ​ങ്ങ​ളു​മാ​യി കോ​ട്ട​ക്ക​ല്‍ ന​ഗ​ര​ത്തി​ന്‍റെ പ്രൗ​ഢി​ക്കൊ​ത്ത വി​ധം ജി​ല്ലാ ക​ലോ​ത്സ​വം മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും നേ​തൃ​ത്വ​വും ന​ല്‍​കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

കോ​ട്ട​ക്ക​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​കെ. ഹ​നീ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ന​സീ​ബ അ​സീ​സ്, ബ​ഷീ​ര്‍ ര​ണ്ട​ത്താ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ വി.​കെ.​എം.​ഷാ​ഫി, മ​ല​പ്പു​റം ഡി​ഇ​ഒ ഗീ​താ​കു​മാ​രി, രാ​ജാ​സ് സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​ആ​ര്‍. സു​ജാ​ത, കോ​ട്ടൂ​ര്‍ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​ലി ക​ട​വ​ണ്ടി, കോ​ട്ട​ക്ക​ല്‍ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ​ലി ചെ​ര​ട,


കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ടി. ​ക​ബീ​ര്‍, സ​നി​ല പ്ര​വീ​ണ്‍, കോ​ട്ട​ക്ക​ല്‍ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റം​ല, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​പി. ര​മേ​ഷ് കു​മാ​ര്‍, രാ​ജാ​സ് സ്കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​വി. രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ അ​ധ്യ​ക്ഷ​നും ജി​ല്ല​യി​ലെ എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​നാ​യി കോ​ട്ട​ക്ക​ല്‍ മ​ണ്ഡ​ലം എം​എ​ല്‍​എ ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ളെ​യും വൈ​സ് ചെ​യ​ര്‍​മാ​നാ​യി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ഡോ. ​കെ. ഹ​നീ​ഷ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ന​സീ​ബ അ​സീ​സ് എ​ന്നി​വ​രെ​യും തെ​ഞ്ഞെ​ടു​ത്തു.

ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യി ഡി​ഡി​ഇ ര​മേ​ഷ് കു​മാ​ര്‍, ട്ര​ഷ​റ​റാ​യി ഡി​ഇ​ഒ ഗീ​താ​കു​മാ​രി​യെ​യും നി​ശ്ച​യി​ച്ചു. ആ​ര്‍​ഡി​ഡി, എ​ഡി​വി​എ​ച്ച്എ​സ്, ക​ലോ​ത്സ​വം ന​ട​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍ ആ​യി​രി​ക്കും. ക​ലോ​ത്സ​വ സം​ഘാ​ട​ന​ത്തി​ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ 17 സ​ബ് ക​മ്മി​റ്റി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കി.