ലീഗല്‍ സര്‍വീസസ് അഥോറിറ്റി പോസ്റ്ററുകള്‍ പതിച്ചു
1461173
Tuesday, October 15, 2024 1:43 AM IST
മഞ്ചേരി: ദേശീയ നിയമ സേവന അഥോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരിയില്‍ പോസ്റ്ററുകള്‍ പതിച്ചു. എല്ലാവര്ക്കും തുല്യനീതി ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച പോസ്റ്റര്‍ പതിക്കുന്നതിന്റെ ഉദ്ഘാടനം മഞ്ചേരി സീതിഹാജി സ്മാരക ബസ് സ്റ്റാന്‍ഡില്‍ സെക്രട്ടറിയും സീനിയര്‍ സിവില്‍ ജഡ്ജുമായ എം.ഷാബിര്‍ ഇബ്രാഹിം നിര്‍വഹിച്ചു. മഞ്ചേരി സ്പെഷല്‍ സബ് ജയിൽ സൂപ്രണ്ട് എം.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിച്ചു.
സെക്ഷന്‍ ഓഫീസര്‍ വി.ജി. അനിത, പാരാലീഗല്‍ വോളണ്ടിയര്‍മാര്‍ പങ്കെടുത്തു.ദേശീയ നിയമ സേവന അഥോറിറ്റിയുടെ ഹെല്പ് ലൈന്‍ നമ്പര്‍, പോര്‍ട്ടല്‍ എന്നിവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും സൗജന്യ നിയമ സഹായവും സേവനവും ഉറപ്പുവരുത്തുകയുമാണ് പോസ്റ്റര്‍ പ്രചാരണത്തിന്റെ ലക്ഷ്യം. ദേശീയ നിയമ സേവന അഥോറിറ്റിയുടെ ഹെല്പ് ലൈന്‍ നമ്പര്‍:15100. മഞ്ചേരി ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നിയമ സേവന അഥോറിറ്റി ഫോണ്‍: 9188127501.