റോഡരികിലെ ഭിത്തിയുടെ നിര്‍മാണം തുടങ്ങി
1461406
Wednesday, October 16, 2024 4:29 AM IST
മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ കുട്ടശേരി വലിയപൊയില്‍ മലയില്‍തൊടി റോഡിന്റെ വശത്ത് കരിങ്കല്‍ ഭിത്തി നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം.
റോഡിന്റെ ഒരു വശം നാല് മീറ്ററോളം ഉയര്‍ന്നു നില്ക്കുന്നതിനാല് പരിസരത്തെ വീടുകള്‍ക്ക് ഭീഷണിയാണ്. കരിങ്കല്‍ ഭിത്തി കെട്ടുന്നതോടെ ഈ വീട്ടുകാരുടെ ഭീതിയൊഴിയും.
നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ജലാല്‍, എലമ്പ്ര ബാപ്പുട്ടി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സി.കെ. മജീദ് , ഹസന് ദാരിമി കുട്ടശേരി, സി.കെ. സൈസുദ്ദീന്, അബ്ദുസലാം കൊല്ലേകോട്, കുഞ്ഞാപ്പ മുസ്ലിയാര് എന്നിവരും സന്നിഹിതരായിരുന്നു.