സ്വ​പ്ന​ചി​റ​കി​ലേ​റി ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ആ​കാ​ശ​യാ​ത്ര
Thursday, October 17, 2024 4:56 AM IST
നി​ല​മ്പൂ​ര്‍: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്ക് പി​ന്തു​ണ​യും ആ​ത്മ​വി​ശ്വാ​സ​വും പ​ക​ര്‍​ന്ന് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം. സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം നി​ല​മ്പൂ​ര്‍ ബി​ആ​ര്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ ഉ​പ​ജി​ല്ല​യി​ലെ ഗോ​ത്ര വി​ഭാ​ഗം ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ആ​കാ​ശ​യാ​ത്ര ഉ​ള്‍​ച്ചേ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​നു മാ​തൃ​ക​യാ​കു​ന്നു.

പാ​ര്‍​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗം കു​ട്ടി​ക​ളെ ചേ​ര്‍​ത്തു​നി​ര്‍​ത്തു​ന്ന​തി​നും സാ​മൂ​ഹ്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​വ​രു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മു​ള്ള നി​ല​മ്പൂ​ര്‍ ബി​ആ​ര്‍​സി​യു​ടെ ത​ന​ത് പ​രി​പാ​ടി​യാ​ണ് ’ഉ​യ​രെ 2024’. നി​ല​മ്പൂ​രി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ കു​ട്ടി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് കു​റ​യ്ക്കു​ക, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്ക് ആ​ത്മ​വി​ശ്വാ​സ​വും പ്ര​ചോ​ദ​ന​വും ന​ല്‍​കി അ​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഗോ​ത്ര​മേ​ഖ​ല​യി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി ആ​കാ​ശ​യാ​ത്ര യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്.

എ​ട്ട് ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ളും ഒ​രു ര​ക്ഷി​താ​വും അ​ധ്യാ​പ​ക​രും അ​ട​ക്കം 25 പേ​രാ​ണ് ആ​കാ​ശ​യാ​ത്ര ന​ട​ത്തി​യ​ത്. നി​ല​മ്പൂ​രി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ വ​രെ റോ​ഡ് മാ​ര്‍​ഗ​വും ക​രി​പ്പൂ​രി​ല്‍​നി​ന്ന് കൊ​ച്ചി വ​രെ വി​മാ​ന​ത്തി​ലു​മാ​യി​രു​ന്നു യാ​ത്ര. കൊ​ച്ചി മെ​ട്രോ, സാ​ഗ​ര​റാ​ണി, വാ​ട്ട​ര്‍ മെ​ട്രോ, മ​റൈ​ന്‍​ഡ്രൈ​വ്, ലു​ലു മാ​ള്‍ എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് എ​റ​ണാ​കു​ള​ത്തു​നി​ന്ന് നി​ല​മ്പൂ​രി​ലേ​ക്ക് രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ല്‍ മ​ട​ക്ക​യാ​ത്ര.


തൃ​പ്പൂ​ണി​ത്ത​റ ഹി​ല്‍​പാ​ല​സ്, വി​വി​ധ പാ​ര്‍​ക്കു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും കു​ട്ടി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.
നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത് യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം എ​റ​ണാ​കു​ളം ജി​ല്ലാ പ്രോ​ജ​ക്ട് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ബി​നോ​യ് കെ. ​ജോ​സ​ഫ്, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​ആ​ര്‍. ദീ​പാ​ദേ​വി, എം. ​ജോ​സ​ഫ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ കു​ട്ടി​ക​ളെ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ സ്വീ​ക​രി​ച്ചു.

നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​നോ​ജ് കു​മാ​ര്‍, ബി​ആ​ര്‍​സി ട്രെ​യി​ന​ര്‍​മാ​രാ​യ എം.​പി. ഷീ​ജ, എ. ​ജ​യ​ന്‍ എ​ന്നി​വ​രും സ്പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​റ്റ​ര്‍​മാ​രാ​യ സ​ബി​ത്ത് ജോ​ണ്‍, വി​വാ​സ് റോ​ഷ​ന്‍, ദീ​പ ജോ​സ്, എ​സ്. സ​ജി​ന്‍, ജി.​എ​സ്. ദി​വ്യ എ​ന്നി​വ​ര്‍ യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.