അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിന്റെ ഷട്ടര്‍ താഴ്ത്തി കോണ്‍ഗ്രസ്
1461396
Wednesday, October 16, 2024 4:26 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ ഒരുമാസമായി നിലനില്‍ക്കുന്ന ജീവനക്കാരുടെ ഒഴിവ് പൂര്‍ണമായി നികത്തണമെന്നാവശ്യപ്പെട്ട് അങ്ങാടിപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന്റെ ഷട്ടര്‍ അടച്ച് പ്രതിഷേധ സമരം നടത്തി. ഏതാനും നാള് മുമ്പ് ഇതേ വിഷയത്തില്‍ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു.
അന്നത്തെ പ്രതിഷേധത്തെത്തുടര്‍ന്ന് സെക്രട്ടറി അടക്കം അഞ്ച് ജീവനക്കാരെ നിയമിച്ച് ഉത്തരവിങ്ങിറി. 21 സ്റ്റാഫുകള്‍ വേണ്ടിടത്ത് നാമമാത്രമായ ജീവനക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇവിടേക്ക് നിയമിച്ച ജീവനക്കാര്‍ ഓഫീസില്‍ എത്താത്തതും പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്. സമരം ഉപരോധത്തിലേക്ക് വഴിമാറിയപ്പോള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതേറെ നേരം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സംഘര്‍ഷത്തിനിടയാക്കി.
സമരം ജില്ലാ നിര്‍വഹണസമിതി അംഗം കെ.എസ്. അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ടി. ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് അങ്ങാടിപ്പുറം മണ്ഡലം പ്രസിഡന്റ് സുഹൈല്‍ ബാബു, കൃഷ്ണകുമാര്‍, മോഹനന് കണക്കില്ലം, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനന്യ,
മണ്ഡലം ഭാരവാഹികളായ പി.ടി. മാത്യു, വിജയന് മുനാക്കല്‍, അഷ്റഫ് വടക്കേതില്‍, വിപിന്‍ പുഴക്കല്‍, സനല്‍, സൈതലവി വൈലോങ്ങര, ജേബി പരിയാപുരം, ലിജോ പരിയാപുരം, സി.പി. മനാഫ്, ഫൈസല്‍, പി.കെ. ജസില്‍ കറുമുക്കില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.