കിണറ്റിലെ മോട്ടോര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി
1461400
Wednesday, October 16, 2024 4:26 AM IST
നിലമ്പൂര്‍: കിണറ്റിലെ മോട്ടോര്‍ പമ്പ് മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. പാണ്ടിക്കാട് ഹൈസ്കൂള്‍ റോഡ് എന്‍ആര്‍ ക്വാര്‍ട്ടേഴ്സിലെ സെല്വന് എന്ന ചെല്ലയ്യ (43)യെയാണ് മോഷണ ശ്രമത്തിനിടെ പിടികൂടിയത്. ഇയാളെ നിലമ്പൂര്‍ എസ്ഐ എന്‍. അജിത് കുമാര്‍ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 8.30ന് വടപുറം എസ്ജി ക്വാര്‍ട്ടേഴ്സിലാണ് സംഭവം.
ഇവിടെത്തെ താമസക്കാരി ശബ്ദംകേട്ട് അടുക്കള വാതില്‍ തുറന്ന് നോക്കിയപ്പോള്‍ പ്രതി മോഷണത്തിനു ശേഷം സമീപത്തെ പൈപ്പില്‍ നിന്ന് കൈകള്‍ കഴുകുന്നത് കണ്ടു. വിവരം ഭര്‍ത്താവിനോട് പറഞ്ഞതോടെ സെല്വന് മോട്ടോറുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് സമീപവാസികള്‍ ഇയാളെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.