വീട് നിര്‍മാണ സാമഗ്രികള്‍ നശിപ്പിച്ചതായി പരാതി
1461403
Wednesday, October 16, 2024 4:26 AM IST
ചങ്ങരംകുളം: കൊഴിക്കരയില്‍ വീട് നിര്‍മാണത്തിന് എത്തിച്ച സിമന്റും ജനലും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. കൊഴിക്കര കല്ല്യാട്ട്കാവ് ക്ഷേത്രത്തിന് സമീപത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കണ്ടലായില്‍ പ്രകാശന്റെ വീട് നിര്‍മാണത്തിന് എത്തിച്ച സിമന്റും ജനലുമാണ് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചത്. ഇന്നലെ രാവിലെ നിര്‍മാണ തൊഴിലാളികള്‍ ജോലിക്ക് എത്തിയപ്പോഴാണ് വിവരം അറിയുന്നത്.
എട്ട് ചാക്ക് സിമന്റ് പൊളിച്ച് നശിപ്പിക്കുകയും ചുമരില്‍ സ്ഥാപിച്ച ജനല്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രകാശന് നല്കിയ പരാതിയില്‍ ചാലിശേരി പോലീസ് അന്വേഷണം ആരംഭിച്ചു.