വീല്‍ ചെയറുകള്‍ നല്കി
1461407
Wednesday, October 16, 2024 4:29 AM IST
എടക്കര: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ചുങ്കത്തറയില്‍ പ്രവര്‍ത്തിക്കുന്ന "മരുപ്പച്ച’ ഡയാലിസിസ് സെന്ററില്‍ നാലാം ഷിഫ്റ്റില്‍ വരുന്ന വൃക്കരോഗികള്‍ക്ക് വിശ്രമിക്കാന്‍ ചുങ്കത്തറ യൂണിറ്റി ട്രസ്റ്റ് ഓഫ് എമ്പതി (ക്യൂട്ട്) നിര്‍മിച്ച കേന്ദ്രത്തിലേക്ക് തിരൂര്‍ അല്‍ അമീന് സാധുസംരക്ഷണ കമ്മിറ്റി ആറ് വീല്‍ ചെയറുകള്‍ നല്കി.
യോഗം അല്‍ അമീന് സാധു സംരക്ഷണ കമ്മിറ്റി പ്രസിഡന്റ് പുളിക്കല്‍ ഹംസ ഉദ്ഘാടനം ചെയ്തു. ക്യൂട്ട് ട്രസ്റ്റ് ചെയര്മാന് ഇല്ലിക്കല്‍ കുഞ്ഞുഹാജി അധ്യക്ഷത വഹിച്ചു. നാലകത്ത് സക്കരിയ, ഷാഹുല്‍ ഹമീദ് പാലപ്പെട്ടി, പി.പി. ഷമീം, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. മുജീബ് റഹ്മാന്, കെ.പി. മൈമൂന, ബ്ലോക്ക് അംഗം സി.കെ. സുരേഷ്,
കാപ്പാട് മുഹമ്മദ്, പുള്ളിയില്‍ ബിച്ചു, സി. അന്‍വര്‍ സാദത്ത്, ട്രസ്റ്റ് മാനേജര്‍ മൈലാടി റഹ്മത്തുള്ള എന്നിവര്‍ പ്രസംഗിച്ചു. ക്യൂട്ട് ട്രസ്റ്റിലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ പൊതുജനങ്ങള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും നല്‍കാനാണ് ട്രസ്റ്റിന്റെ തീരുമാനം.