ത​യ്ക്വാ​ൻ​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പ് നടത്തി
Monday, August 26, 2024 5:49 AM IST
വ​ണ്ടൂ​ര്‍: വ​ണ്ടൂ​ര്‍ ഉ​പ​ജി​ല്ലാ കാ​യി​ക മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ത​യ്ക്വാ​ൻ​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പ് വി​എം​സി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ത്തി. മൂ​ന്ന് വി​ഭാ​ഗ​ത്തി​ല്‍ ഭാ​രം അ​ടി​സ്ഥാ​ന​ത്തി​ല്‍ 61 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ്ജി​ല്ലാ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഗെ​യിം​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി വി. ​ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​റി​ല​ധി​കം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു.


ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച കു​ട്ടി​ക​ള്‍ റ​വ​ന്യു​ത​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. പി​ടി​എ പ്ര​സി​ഡ​ന്‍റെ എ.​കെ. ശി​ഹാ​ബു​ദ്ദീ​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ സി​റാ​ജു​ദ്ദീ​ന്‍ പ​നോ​ല​ന്‍, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ശി​ഹാ​ബ് മു​ക്ക​ണ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.