പിഎംകെഎസ്വൈ നീര്‍ത്തട സംഗമം
1452715
Thursday, September 12, 2024 4:57 AM IST
അങ്ങാടിപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് നിര്‍വഹണ ഏജന്‍സിയായി അങ്ങാടിപ്പുറം, കീഴാറ്റൂര്‍, പുഴക്കാട്ടിരി, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കി വരുന്ന പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന (പിഎംകെഎസ് വൈ) പദ്ധതിയുടെ ഭാഗമായി നീര്‍ത്തട സംഗമം നടത്തി. പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിച്ചവര്‍, വിവിധ നീര്‍ത്തട കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവരാണ് ഒത്തുചേര്‍ന്നത്.
ഓരാടുപാലം സഹറ ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷത വഹിച്ചു. വിവിധ നീര്‍ത്തട കമ്മിറ്റികളുടെ കീഴില്‍ ഇതുവരെ സൃഷ്ടിക്കപ്പെട്ട ആസ്തികളുടെയും വ്യക്തിഗത ആനുകൂല്യങ്ങളുടെയും രേഖാപ്രകാശനവും മഞ്ഞളാംകുഴി അലി എംഎല്‍എ നിര്‍വഹിച്ചു.
വാര്‍ഷിക റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഏറ്റുവാങ്ങി. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിനുള്ള 1,12,24,357 രൂപയുടെയും കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിനുള്ള 70,30,684 രൂപയുടെയും മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിനുള്ള 15,47,563 രൂപയുടെയും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിനുള്ള 4,54,11,363 രൂപയുടെയും ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.
ആസ്തി വിവര രേഖകള്‍ മഞ്ഞളാംകുഴി അലി എംഎല്‍എ, അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ, നജീബ് കാന്തപുരം എംഎല്‍എ എന്നിവര്‍ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി. പദ്ധതി കോ ചെയര്‍മാനും മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടി. അബ്ദുള്‍ കരീം ഭാവി പ്രവര്‍ത്തനരൂപരേഖ അവതരിപ്പിച്ചു.
വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സഈദ, ഉമ്മുകുല്‍സു ചക്കച്ചന്‍, ജമീല ചാലിയത്തൊടി, സുഹ്റാബി കാവുങ്ങല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ കെ. ദിലീപ്, വിന്‍സി അനില്‍, കെ.കെ. മുഹമ്മദ് നഈം, പ്രബീന ഹബീബ്, കമലം, ഗിരിജ, യു.ടി. മുന്ഷിര്, എം. റജീന, കെ.പി. അസ്മാബി, ബിന്ദു, ജോയിന്റ് ബിഡിഒ പി. അബ്ദുള്‍ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷീര കര്‍ഷകര്‍ക്കായുള്ള പരിശീലന പരിപാടിക്ക് ഡോ. ഇബ്രാഹിംകുട്ടി, ധന്യ എന്നിവര്‍ നേതൃത്വം നല്കി.