ജനകീയ പാര്‍ക്ക് സജ്ജമായി
1452161
Tuesday, September 10, 2024 4:56 AM IST
രാമപുരം: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയില്‍ പുഴയോരം ഹരിത റിവര്‍വ്യൂ ജനകീയപാര്ക്ക് സമര്‍പ്പണം മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന റൈഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ചൊവ്വാണ പാലത്തിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ഥലത്താണ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്.
ദേശീയപാത രാമപുരം സ്കൂള്‍പടി തെക്കേപ്പുറം വഴിയും കടുങ്ങപുരം പോസ്റ്റോഫീസ്പടി വഴിയും കരിഞ്ചാപാടി വഴിക്കടവ് ജംഗ്ഷന് വഴിയും പാര്ക്കിലേക്കെത്താം.
പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുല്‍സു ചക്കച്ചന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍. മൂസക്കുട്ടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ റഫീക്ക് ബാവ, കദീജബീവി, ശരണ്യ, സതീഷ്,
വാര്‍ഡ് മെന്പര്‍മാരായ ഫാത്തിമ സുഹ്റ, സുഹ്റ, അബ്ദുള്‍ അസീസ്, നജ്മുന്നീസ, ഷഹീദ, പട്ടുക്കുത്ത് ബാബു, ബ്ലോക്ക് മെന്പര് കെ.പി.അസ്മാബി, ജനകീയ കമ്മിറ്റി അംഗങ്ങളായ കുട്ടക്കാടന്‍ നിസാര്‍, റഹീം, അബ്ദുള്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു.