മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1452966
Friday, September 13, 2024 4:22 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ വയോജനങ്ങളുടെ ക്ഷേമത്തിനായി നഗരസഭാ ഓഫിസ് പരിസരത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ച ക്യാമ്പ് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു.
സൗജന്യ അസ്ഥിബല സാന്ദ്രത പരിശോധന, സൗജന്യ പ്രമേഹ പരിശോധന, വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ പരിശോധന, മരുന്ന് വിതരണം തുടങ്ങിയവയാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. പെരിന്തൽമണ്ണ അൽസലാമ കണ്ണാശുപത്രിയുമായി സഹകരിച്ച് ക്യാമ്പിനോടൊപ്പം സൗജന്യ നേത്ര പരിശോധനയും നടന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അഡ്വ . ഷാൻസി, കെ. ഉണ്ണികൃഷ്ണൻ, മൻസൂർ നെച്ചിയിൽ, കൗൺസിലർമാരായ എം. എം. സക്കീർ ഹുസൈൻ, ഫാറൂഖ് പച്ചീരി, ജാഫർ പത്തത്ത്, ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ലിജ ജേക്കബ്, നഗരസഭാ സെക്രട്ടറി ജി. മിത്രൻ , സിസിഎം സി. കെ. വത്സൻ, വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ്, കൗൺസിലർ പത്തത്ത് ആരിഫ് എന്നിവർ സംസാരിച്ചു.