യുവാവ് മുന്‍കരുതല്‍ അറസ്റ്റില്‍
1452721
Thursday, September 12, 2024 5:01 AM IST
മഞ്ചേരി: പൊതുജനങ്ങള്‍ക്ക് ശല്യം വരുത്തിയതിന് യുവാവിനെ പോലീസ് മുന്‍കരുതല്‍ അറസ്റ്റ് നടത്തി. അമരമ്പലം കരുളായി അഴുവാഞ്ചേരി അബ്ദുള്റഷീദി (42)നെയാണ് മഞ്ചേരി കോര്‍ട്ട് റോഡിലെ സെഞ്ച്വറി കോംപ്ലക്സ് പരിസരത്തു വച്ച് എസ്ഐ കെ.ആര്. ജസ്റ്റിന് അറസ്റ്റ് ചെയ്തത്.
നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള അബ്ദുള്‍ റഷീദിനെതിരെ മറ്റു സ്റ്റേഷനുകളില്‍ കേസുണ്ട്. ഡോക്ടറായി ആള്‍മാറാട്ടം നടത്തി പലതവണ ഓട്ടോ വിളിച്ച് യാത്ര ചെയ്യുകയും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ പണം നല്‍കാതെ മുങ്ങുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തില്‍ കബളിക്കപ്പെട്ട ഓട്ടോ ഡ്രൈവര്‍മാരാണ് ഇന്നലെ ഇയാളെ പിടികൂടി പോലീസില്‍ അറിയിച്ചത്.
എന്നാല്‍, ഇയാള്‍ക്കെതിരെ പരാതി നല്കാന് ഡ്രൈവര്‍മാര്‍ തയാറാകാത്തത് പോലീസിന് നടപടിയെടുക്കാന്‍ പ്രയാസുമുണ്ടാക്കുന്നു.