പെരിന്തല്‍മണ്ണ: കോഡൂര്‍ വില്ലേജിലെ കലംപറമ്പില്‍ അനധികൃത ചെങ്കല്‍ ക്വാറിയില്‍ നിന്ന് ആറ് ടിപ്പര്‍ ലോറികള്‍ പിടികൂടി. പെരിന്തല്‍മണ്ണ തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം താലൂക്ക് സ്ക്വാഡ് ജീവനക്കാരായ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഖൈറുല്‍ ബഷീറ, ക്ലാര്‍ക്കുമാരായ ഷൈലേഷ്, ദീപക് എന്നിവരാണ് ലോറികള്‍ കസ്റ്റഡിയിലെടുത്തത്. അനധികൃത ക്വാറിയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്കാന് വില്ലേജ് ഓഫീസറോട് നിര്‍ദേശം നല്കി.