പൊതുവിപണിയിൽ പരിശോധന നടത്തി
1452973
Friday, September 13, 2024 4:26 AM IST
ചെമ്മാട്: വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി ചെമ്മാട് ടൗണിലെ വിവിധ ഹോട്ടലുകൾ, പലചരക്ക് സ്ഥാപനങ്ങൾ, ചിക്കൻ സ്റ്റാളുകൾ, പഴം-പച്ചക്കറി കടകൾ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് കളക്ടർ വി.എം ആര്യയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ പരിശോധന നടത്തി.
വില നിലവാര ബോർഡുകൾ വ്യക്തമായി പൊതുജനങ്ങൾ കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കാതിരിക്കുക, സ്റ്റോക്ക് ബോർഡ് പ്രദർശിപ്പിക്കാതിരിക്കുക, സാധുവായ ലൈസൻസുകൾ സൂക്ഷിക്കാതിരിക്കുക എന്നീ ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തുകയും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിരൂരങ്ങാടി തഹസിൽദാർ പി. ഒ. സാദിഖ് , തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പി. പ്രമോദ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് അഭിലാഷ് നെടുങ്ങാട് , റേഷനിംഗ് ഇൻസ്പെക്ടർമാരായ എ. എം. ബിന്ധ്യ, വി. എസ്. ഷിബു , ഇസ്ഹാഖ് പോത്തഞ്ചേരി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.